പറവൂര്‍:കൊട്ടുവള്ളിക്കാട് ചന്ദ്രശേരില് ബേബി പ്രകാശന് (84) നിര്യാതയായി. മാല്യങ്കര എല്‍.പി സ്കൂള്‍ റിട്ട. അധ്യാപികയാണ്. ഭര്‍ത്താവ്: സി.കെ. പ്രകാശന് (റിട്ട. ഉദ്യോഗസ്ഥന്, ചെന്നൈ സര്‍വകലാശാല). മക്കള്‍: സജിത്ത് (അധ്യാപകന്, പുല്ലംകുളം എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പറവൂര്‍), രശ്മി രഘു (ജോയന്റ് ഡയറക്ടര്‍ ഓഫ് പ്ലാനിങ്, തിരുവനന്തപുരം). മരുമക്കള്‍: ഡോ. രഘു (റിട്ട. സയന്റിസ്റ്റ് സി.എസ്.ഐ.ആര്), സിനി (പ്രധാനാധ്യാപിക, പറവൂര്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.






























