കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത വൈദികൻ ഫാ. തോമസ് ഈറ്റോലിൽ (87) നിര്യാതനായി. ആനിക്കാട് ഈറ്റോലിൽ പരേതരായ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനാണ്. 1967 മാർച്ച് 13ന് പൗരോഹിത്യം സ്വീകരിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ഇടവകകളിലും അമേരിക്കയിലും ശുശ്രൂഷ ചെയ്തു. സഹ്യാദ്രി കോഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, മുണ്ടക്കയം സാന്തോം കോളജ് ഡയറക്ടർ, മുണ്ടക്കയം യുവജ്യോതിസ് കോളജ് പ്രിൻസിപ്പൽ എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ത്രേസ്യാമ്മ ചെറിയാൻ കടിയംകുറ്റിയിൽ (കടപ്ലാമറ്റം), ഫാ. സെബാസ്റ്റ്യൻ ഈറ്റോലിൽ എം.സി.ബി.എസ്, പ്രഫ. ഇ.ജെ. ജോസ്, ഡോ. ഇ.ജെ. മാത്യു (എസ്.ബി കോളജ് ചങ്ങനാശ്ശേരി).






























