ആലപ്പുഴ:എസ്.ഡി കോളജ് ഫിസിക്സ് വകുപ്പ് മേധാവിയായിരുന്ന പ്രഫ. ജി. സദാശിവ ഭട്ട് (94) കൊച്ചിയിൽ നിര്യാതനായി. 1954 മുതല്‍ 1991 വരെ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഗൗഡ സാരസ്വത കൾചറൽ ആൻഡ് റിലീഫ് സൊസൈറ്റി സ്ഥാപക പ്രസിഡൻറ്, കേരള സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കാർമൽ പോളിടെക്നിക് സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി അംഗം, ടി.ഡി. മെഡിക്കൽ കോളജ് അഡീ. ചീഫ് സൂപ്രണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രേമ. മക്കൾ: സന്തോഷ്, ഗീത, ജയ.






























