Sunday, July 12, 2026

പി. മുഹമ്മദ് നിസാർ (33)

മലപ്പുറം തിരൂർ, കുറ്റൂർ സ്വദേശിയും എ.എ.കെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരിൽ ഒരാളുമായ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ പി. മുഹമ്മദ് നിസാർ (33) ദുബൈയിൽ മരിച്ചു. പനി ബാധിച്ച് കുറച്ചു നാളുകളായി ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഞായറാഴ്ച്‌ചയാണ് മരിച്ചത്. 10 വർഷത്തിലധികമായി അവീർ കേന്ദ്രമായുള്ള എ.എ.കെ ഗ്രൂപ്പിനു കീഴിലെ ഫ്രൂട്ട്, വെജിറ്റബിൾ മൊത്തവ്യാപാര സ്ഥാപനങ്ങളുടെ ഡയറക്‌ടർമാരിലൊരാളായിരുന്നു നിസാർ. യു.എ.ഇ ഇസ്ലാഹി സെൻ്റർ നാഷനൽ കമ്മിറ്റി സെക്രട്ടറിയായിരിന്നു.

ജീവകാരുണ്യ പ്രവർത്തന മേഖലയിലും ഏറെ സജീവമായിരുന്നു. അസ്‌മാബിയാണ് മാതാവ്. ഭാര്യ: സഫ. മിസ്ഹബ്, ലീഫ എന്നിവർ മക്കളാണ്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു..

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.