പത്തനംതിട്ട:കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി പത്തനംതിട്ടയില്‍ സര്‍ക്കാര്‍ ആശുപത്രികളിൽ ഉൾപ്പെടെ സേവനം അനുഷ്ഠിച്ച ഡോ.പി.എന്‍. രാജേന്ദ്രന് നായര്‍ (77) നിര്യാതനായി. 30 വര്‍ഷം ഡോ. രാജേന്ദ്രന് നായര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചിരുന്നു. വിരമിച്ചതിന് ശേഷം സ്വന്തമായുള്ള ക്ലിനിക്കിലും മറ്റ് ആശുപത്രികളിലും സേവനം ചെയ്തു വരികയായിരുന്നു. ഓമല്ലൂരിലാണ് താമസിച്ചിരുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയാണ് ഭാര്യ: ഗീത കുഞ്ഞമ്മ. മക്കള്‍: ഡോ. പാര്‍വതി ജി. നായര്‍, വിഷ്ണു ആര്. നായര്‍ (എന്‍ജിനീയര്‍). മരുമക്കള്‍: ഡോ. അഭിജിത്ത് ആര്. കൈമള്‍, വേണി പ്രസാദ് (എന്‍ജിനീയര്‍). ഡോ. രാജേന്ദ്രന് നായര്‍. മൃതദേഹം വ്യാഴാഴ്ച വൈകിട്ട് മൂന്നു മുതല്‍ തിരുവനന്തപുരം മുട്ടടയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്കാരം വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍.






























