തിരുവനന്തപുരം: മണക്കാട് കല്ലാട്ടുമുക്ക് പൗർണമി നഗർ-സ്ട്രീറ്റ് 2 ‘ഷബ്നം’ ഹൗസിൽ ഡോ. താസിം സയ്യിദ് മുഹമ്മദ് (68) നിര്യാതനായി. അമ്പലത്തറ അൽ-ആരിഫ് ആശുപത്രി മുൻ മെഡിക്കൽ സൂപ്രണ്ട്, ലയൺസ് ക്ലബ് തിരുവനന്തപുരം ഡിസ്ട്രിക്റ്റ് ഗവർണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തേങ്ങാപ്പട്ടണം പൂത്തുറ ഹബീബ് മൻസിൽ കുടുംബാംഗമാണ്. തങ്ങൾ കുഞ്ഞ് മുസ്ലിയാർ കുടുംബാംഗം നജ്മ താസിമാണ് ഭാര്യ. മക്കൾ: ഡോ. ഇർഷാദ് താസിം (അനസ്തെറ്റിസ്റ്റ്, അബൂദബി), ജവാദ് താസിം (ബിസിനസ്), ഫഹദ് താസിം (ഐ.ടി പ്രഫഷനൽ, ഹൈദരാബാദ്) മരുമക്കൾ: ഡോ. ഷാഹിന ഇർഷാദ് (അബൂദബി), ഫാത്തിമ ജവാദ്, ആഫ്രിൻ ഫഹദ് (ഹൈദരാബാദ്).






























