തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ മുൻ സ്പെഷൽ ഓഫിസറും ഇടുക്കി മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലുമായിരുന്ന കുമാരപുരം കലാകൗമുദി റോഡ് എ.ആർ.ആർ ഡബ്ലു.എ 164ൽ ഡോ. ഡി. മീന (62) നിര്യാതയായി. ശനിയാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളജുകളിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവിയായി ദീർഘനാൾ സേവനമനുഷ്ഠിച്ചു. ഇടുക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പലായും പ്രവർത്തിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് വിരമിച്ചത്. നിലവിൽ എസ്.പി മെഡി ഫോർട്ടിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്‍റായി പ്രവർത്തിച്ചുവരികയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മുൻ മേധാവിയും നിലവിൽ കിംസ് ആശുപത്രിയിൽ കൺസൾട്ടന്‍റ് യൂറോളജിസ്റ്റുമായ പ്രഫ. ശ്യാം കെ. രമേഷാണ് ഭർത്താവ്. മക്കൾ: പ്രിയങ്ക ശ്യാം (കൺസൾട്ടന്‍റ് ഒഫ്താൽമോളജിസ്റ്റ്, ഐ ഫൗണ്ടേഷൻ കൊച്ചി), പ്രവീണ ശ്യാം (പീഡിയാട്രിക് ഒഫ്താൽമോളജിസ്റ്റ്, അമൃത ഹോസ്പിറ്റൽ). മരുമക്കൾ: ബാലു സി. ബാബു (ഓർത്തോപീഡിക് അസോ. പ്രഫസർ, അമൃത ഹോസ്പിറ്റൽ), ഡോ.വിഷ്ണു (കൺസൾട്ടന്‍റ് യൂറോളജി






























