Sunday, July 12, 2026

ഡോ. കെ.സി. മാമ്മൻ (93)

കോട്ടയം: കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി സ്ഥാപക മെഡിക്കൽ ഡയറക്‌ടറും ശിശു രോഗ വിദഗ്‌ധനുമായ കോട്ടയം കഞ്ഞിക്കുഴി മൗണ്ട് വാർധ തയ്യി ൽ കണ്ടത്തിൽ ഡോ. കെ.സി. മാ മ്മൻ (ബാപ്പു -93) നിര്യാതനായി. വെല്ലൂർ മെഡിക്കൽ കോളജ് പീ ഡിയാട്രിക്സ് വിഭാഗം മുൻ പ്രഫ സറായിരുന്നു.

മലയാള മനോരമ ദിനപത്രം ചീഫ് എഡിറ്ററായിരുന്ന കെ.എം. ചെറിയാന്റെയും കല്ലൂപ്പാറ മാരേട്ട് സാറാമ്മയുടെയും മകനായി 1930 മാർച്ച് നാലിനായിരുന്നു കെ.സി. മാമ്മന്റെ ജനനം. എം.ബി.ബി.എ സ് പഠനത്തിനുശേഷം 1954 മുത ൽ ’58 വരെ വെല്ലൂർ ആശുപത്രി യിൽ ജോലി ചെയ്തു.തുടർന്ന് ലണ്ടനിൽനിന്ന് ഡി. സി.എച്ച് ഡിപ്ലോമയും എഡിൻ ബ്രോയിൽനിന്ന് എം.ആർ.സി.പി ബിരുദവും നേടി.

രണ്ടുവർഷം ഇംഗ്ലണ്ടിൽ ജോ ലിചെയ്തശേഷം തിരിച്ചെത്തി വെ ല്ലൂർ മെഡിക്കൽ കോളജിൽ പീ ഡിയാട്രിക്സ് വിഭാഗത്തിൽ 1962 മുതൽ ’70 വരെ പ്രഫസറായി സേവനമനുഷ്ഠിച്ചു. തുടർന്ന് ജോ ലി രാജിവെച്ച് സഭ സേവനത്തി ഡോ. കെ.സി. മാമ്മൻ

കോലഞ്ചേരിയിലെ മെഡിക്ക ൽ മിഷൻ ആശുപത്രിയിൽ ചേരുകയായിരുന്നു. കോലഞ്ചേരി ആശുപത്രിയിൽ പ്രതിഫലം വാ ങ്ങാതെയായിരുന്നു ഡോ. മാമ്മ ൻ പ്രവർത്തിച്ചത്. 1970 മുതൽ 1988 വരെ ആശുപത്രി ഡയറക്ട റായിരുന്നു.

ഭാര്യ: ഡോ. അന്നാമ്മ മാമ്മൻ മക്കൾ: ഡോ. സാറ (യു.എസ്.എ), അനു കുര്യൻ (തിരുവനന്തപുരം), മേരി കുര്യൻ (ബംഗളൂരു). മരുമക്ക ൾ: ഡോ. ക്രിസ്റ്റി തോമസ് (യു.എ സ്.എ), തോമസ് കുര്യൻ ഉപ്പുട്ടിൽ, ടി.കെ. കുര്യൻ തെക്കേത്തലയ്ക്കൽ (ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് കോട്ടയം പുത്തൻ പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.