പാലാ: മുരിക്കുംപുഴ പ്ലാക്കാട്ട് (കല്ലിൽ) കെ.എസ്. വിഷ്ണുദാസ് (റിട്ട. ഹെഡ്മാസ്റ്റർ എൻ.എസ്.എസ് ഹൈസ്കൂൾ തലനാട് -83) നിര്യാതനായി. ഭാര്യ: തായങ്കരി ശ്രീവിലാസം കുടുംബാംഗം ഗീത വി. ദാസ്. മക്കൾ: കെ.വി. മനോജ്, അനു വി. ദാസ് (ഐ.ബി.എം ബംഗളൂരു). മരുമക്കൾ: ദീപ ബി. നായർ (അധ്യാപകൻ, കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ, മാന്നാനം), ഗംഗ എസ്. പുത്തൻചക്രപാണിയിൽ (മൈക്രോസോഫ്റ്റ് ബംഗളൂരു). മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.






























