പറവൂര്‍:ചേന്ദമംഗലം ജയവിഹാറില്‍ എം.കെ. ശാന്ത (79) നിര്യാതയായി. കവിയും ഭാഷാ പണ്ഡിതനുമായിരുന്ന മൂത്തകുന്നം എം.കെ. കൃഷ്ണന് മുന്‍ഷിയുടെ മകളാണ്. പറവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചേന്ദമംഗലം പാലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ്: എഴുത്തുകാരനും റിട്ട. അധ്യാപകനുമായ പരേതനായ സി.ജി. ജയപാല്‍. മക്കള്‍: ജെ. ബിനു (അധ്യാപകന്, ഐ.ടി.ഐ. കളമശേരി), ജെ. ബിന്ദുരാജ് (മാധ്യമ പ്രവര്ത്തകന്, ട്വിന്റി ഫോര്‍ ന്യൂസ്). മരുമകള്‍: സംഗീത (അധ്യാപിക, മാര്‍ ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, പറവൂര്‍).






























