Sunday, July 12, 2026

അ​ഡ്വ. പി.​ആ​ർ. ദേ​വ​ദാ​സ് (68)

കു​ട്ട​നാ​ട്: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും മു​ൻ പി.​എ​സ്.​സി അം​ഗ​വു​മാ​യ അ​ഡ്വ. പി.​ആ​ർ. ദേ​വ​ദാ​സ് (68) നി​ര്യാ​ത​നാ​യി. കേ​ര​ള ന​വോ​ഥാ​ന സം​ര​ക്ഷ​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​നും ഹി​ന്ദു പാ​ർ​ല​മെൻറ് മു​ൻ അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു.

കാ​ൽ​നൂ​റ്റാ​ണ്ടാ​യി സം​ഘ​ട​ന​ക്കു​വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച നേ​താ​വാ​ണ് വി​ട പ​റ​ഞ്ഞ​ത്. വി​ശ്വ​ക​ർ​മ​ജ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഏ​ക സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ച്ച് ദീ​ർ​ഘ​കാ​ലം പ്ര​സി​ഡ​ൻ​റ് പ​ദ​വി​യി​ൽ തു​ട​ർ​ന്നു​വ​രു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ വി​ലാ​പ​യാ​ത്ര​യാ​യി ചെ​ങ്ങ​ന്നൂ​ർ സ​ഭ ആ​സ്ഥാ​ന​ത്തെ​ത്തി​ച്ച്​ ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു. വൈ​കീ​ട്ട്​ നാ​ലി​ന്​ കു​ടും​ബ​വീ​ടാ​യ ച​മ്പ​ക്കു​ള​ത്തേ​ക്ക്​ വി​ലാ​പ​യാ​ത്ര​യാ​യി കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 12ന് ​കു​ടും​ബ​വീ​ടാ​യ പൂ​ത്ത​റ വീ​ട്ടി​ൽ സം​സ്കാ​രം ന​ട​ത്തും

ഭാ​ര്യ: കൊ​ല്ലം ക​ല്ലും​താ​ഴെ ശ്രീ​നി​ല​യം കു​ടും​ബാം​ഗം പു​ഷ്പ​ല​ത. മ​ക്ക​ൾ: വൈ​ശാ​ഖ് ദാ​സ് (ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്), ഡോ. ​വി​വേ​ക് ദാ​സ്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.