കോട്ടയം: കയിറ്റാട്ടുപറമ്പിൽ സാബു ജോസഫ് (വിക്ടറി സാബു-62) നിര്യാതനായി. പരേതനായ കെ.ജെ. ജോസഫിന്റെ മകനാണ്. മാതാവ്: കങ്ങഴ പത്തനാട് ആനിത്തോട്ടത്തിൽ കുടുംബാംഗം മേരിക്കുട്ടി.ഭാര്യ: കാണക്കാരി വലിയവീട്ടിൽ കുടുംബാംഗം ബെറ്റി. മക്കൾ: ചിഞ്ചുമരിയ സാബു, മീനു ജോസഫ്, കെവിൻ ജോസ് (ആക്സെഞ്ചർ, ബംഗളൂരു).
മരുമക്കൾ: സനു ജേക്കബ്(കോയിക്കൽ, കാഞ്ഞങ്ങാട്), ജോസഫ് (കൈതോളിൻ, എറണാകുളം). സഹോദരങ്ങൾ: ലാലു (വിക്ടറി ഹോട്ടൽ, കോട്ടയം), കുഞ്ഞുമോൾ(ബാല്യാപാടത്ത്, ആലുവ).സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തെ കുടുംബവീട്ടിലെ ശുശ്രൂഷക്കുശേഷം കോട്ടയം ലൂർദ് ഫൊറോന പള്ളി സെമിത്തേരിയിൽ.






























