ചങ്ങനാശ്ശേരി: പായിപ്പാട് പള്ളിക്കച്ചിറ കാരുവാക്കൽ തകിടിൽ പരേതരായ പി.പി. ഗോപിയുടെയും പൊന്നമ്മയുടെയും മകൻ കെ.ജി. സാജുമോൻ (സാജു-48) നിര്യാതനായി.ഡി.വൈ.എഫ്.ഐ മുൻ പായിപ്പാട് മേഖല സെക്രട്ടറി, പ്രസിഡന്റ്, ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗം, സി.പി.എം പായിപ്പാട് ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സരിത. മകൻ: സായി സാജ്. സഹോദരങ്ങൾ: പരേതനായ കെ.ജി. സനൽ, കെ.ജി. സിന്ധുമോൾ, കെ.ജി. സിനി, കെ.ജി. ഗീതമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.






























