പൊൻകുന്നം: പന്തിരുവേലിൽ അഡ്വ. എബ്രഹാം മാത്യു (ഇൻഫാം കാർഷിക ജില്ല പ്രസിഡന്റ്, റിട്ട. സൂപ്രണ്ട് ഓഫ് പൊലീസ്)വിന്റെ ഭാര്യ വത്സമ്മ എബ്രഹാം (67) നിര്യാതയായി. ഇളങ്ങുളം ചെരിപുറം കുടുംബാംഗമാണ്. മക്കൾ: ബബിത, ബാലു. മരുമക്കൾ: പ്രവീണ്‍ ജേക്കബ് നന്നാട്ടുമാലിൽ പച്ച, എടത്വാ, നിഖില നോബിൾ മണ്ണൂരെട്ടൊന്നിൽ (മേലമ്പാറ). മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം വൈകിട്ട് 3:30 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.






























