കോതമംഗലം: മുണ്ടക്കൽ പരേതരായ ആന്റണി – മേരി ദമ്പതികളുടെ മകൻ കോതമംഗലം രൂപത വൈദികൻ ഫാ. ജോർജ് മുണ്ടക്കൽ (77) നിര്യാതനായി. 1972ൽ പൗരോഹിത്യം സ്വീകരിച്ച് കടവൂർ, പുന്നമറ്റം, തൊടുപുഴ, ഇരട്ടയാർ പള്ളികളിൽ അസി.വികാരിയായും പള്ളിക്കാമുറി, ഇഞ്ചത്തൊട്ടി, മുള്ളരിങ്ങാട്, രാജമുടി, ഈട്ടിത്തോപ്പ്, ജോസ്ഗിരി, ചാലാശ്ശേരി, ചെമ്മണ്ണാർ, ഉടുമ്പൻചോല, പള്ളിക്കുന്ന്, പൂയംകുട്ടി, മണികണ്ഠൻചാൽ, പുന്നമറ്റം, ചിലവ്, പൊന്നന്താനം, അരിക്കുഴ, ഏഴല്ലൂർ, തൊമ്മൻകുത്ത്, മാലിപ്പാറ, വണ്ടമറ്റം പള്ളികളിൽ വികാരിയായും പ്രവർത്തിച്ചു. 2022ൽ വിരമിച്ച് വാഴപ്പള്ളി ശാന്തിനിലയം വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.
സഹോദരങ്ങൾ: റവ. സിസ്റ്റർ ഗ്ലാഡിസ് എം.എസ്.ജെ (എറണാകുളം സി.കെ.സി കോൺവൻറ്), സിസ്റ്റർ വീഡ എം.എസ്.ജെ (അങ്കമാലി എൽ.എഫ് കോൺവൻറ്), ജോസ്, റോസിലി, ജോയി (ഇംഗ്ലണ്ട്), ലില്ലി, പോൾ (ബംഗളൂരു), ടെസി, ലിൻസി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ






























