Sunday, July 12, 2026

ഫാ. ഗ്രിഗറി ഓണംകുളം (63)

ച​ങ്ങ​നാ​ശ്ശേ​രി: ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​താം​ഗ​വും ച​മ്പ​ക്കു​ളം സെ​ന്റ് മേ​രീ​സ് ബ​സ​ലി​ക്ക റെ​ക്ട​റു​മാ​യ ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം(63) നി​ര്യാ​ത​നാ​യി. അ​തി​ര​മ്പു​ഴ ഓ​ണം​കു​ളം പ​രേ​ത​നാ​യ ലൂ​ക്ക ഫ്രാ​ന്‍സി​സ് -ചി​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ച​ങ്ങ​നാ​ശ്ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍പ​ള്ളി അ​സി. വി​കാ​രി, മാ​ട​പ്പ​ള്ളി, തു​രു​ത്തി ഫൊ​റോ​ന പ​ള്ളി​ക​ളി​ല്‍ വി​കാ​രി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.​ച​ങ്ങ​നാ​ശ്ശേ​രി സോ​ഷ്യ​ല്‍സ​ര്‍വീ​സ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന അ​ദ്ദേ​ഹം, അ​തി​രൂ​പ​താ ഡി.​സി.​എം.​എ​സ് ഡ​യ​റ​ക്ട​ര്‍, ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ കു​ന്ന​ത്ത് ട്ര​സ്റ്റ്, ജീ​വ​കാ​രു​ണ്യ​നി​ധി സെ​ക്ര​ട്ട​റി, ജീ​വ​കാ​രു​ണ്യ​നി​ധി ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.15ന് ​അ​തി​ര​മ്പു​ഴ​യി​ലു​ള്ള സ​ഹോ​ദ​ര​ന്‍ ഓ​ണം​കു​ളം ഷാ​ജി ഫ്രാ​ന്‍സി​സി​ന്റെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ള്‍ക്കു​ശേ​ഷം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, നി​യു​ക്ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ എ​ന്നി​വ​രു​ടെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ അ​തി​ര​മ്പു​ഴ സെ​ന്റ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.