Sunday, July 12, 2026

പ്രഫ. കെ.പി. ബാബുദാസ് (72)

കാ​ല​ടി: സം​സ്കൃ​ത പ​ണ്ഡി​ത​നും വാ​ഗ്മി​യും ഗ്ര​ന്ഥ​ക​ർ​ത്താ​വു​മാ​യി​രു​ന്ന നാ​യ​ത്തോ​ട് കോ​ശാ​പ്പ​ള്ളി മ​ന​യി​ൽ പ്ര​ഫ. കെ.​പി. ബാ​ബു​ദാ​സ് (72) നി​ര്യാ​ത​നാ​യി. ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ സം​സ്കൃ​ത വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ വി​ര​മി​ച്ച അ​ദ്ദേ​ഹം, ഭാ​ര​ത​ത്തി​ലെ എ​ണ്ണ​പ്പെ​ട്ട വേ​ദാ​ന്ത പ​ണ്ഡി​ത​രി​ലൊ​രാ​ളും വ​ലി​യ ശി​ഷ്യ​സ​മ്പ​ത്തി​നു​ട​മ​യു​മാ​യി​രു​ന്നു. ശൃം​ഗേ​രി ശാ​ര​ദാ​പീ​ഠ​ത്തി​ലെ ഗ​ണ​പ​തി​വാ​ക്യാ​ർ​ഥ സ​ദ​സ്സി​ലെ​യും കാ​ല​ടി ശൃം​ഗേ​രി​മ​ഠ​ത്തി​ലെ ശ്രീ​ശ​ങ്ക​ര​ജ​യ​ന്തി വാ​ക്യാ​ർ​ഥ​സ​ദ​സ്സി​ലെ​യും സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു. മി​ക​ച്ച വാ​ഗ്മി​യും സാ​ഹി​ത്യ​കാ​ര​നും ക​ഥ​ക​ളി ആ​സ്വാ​ദ​ക​നു​മാ​യി​രു​ന്നു. മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​നും ഏ​റെ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ര​ങ്ങ്, അ​ഹം ബ്ര​ഹ്മാ​സ്മി (മ​ല​യാ​ളം നോ​വ​ലു​ക​ൾ), സ​ന്ദ​ർ​ശ​നം (ബാ​ല​സാ​ഹി​ത്യം), ശൗ​ര്യ​ഗു​ണം (ജീ​വ​ച​രി​ത്രം), വേ​ദാ​ന്ത​പ​രി​ഭാ​ഷ (പ​രി​ഭാ​ഷ​യും പ​ഠ​ന​വും) തു​ട​ങ്ങി​യ​വ ര​ച​ന​ക​ളി​ൽ ചി​ല​താ​ണ്.

ആ​നു​കാ​ലി​ക​ങ്ങ​ളി​ലും മ​റ്റും ധാ​രാ​ളം പ​ഠ​ന​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ദാ​ർ​ശ​നി​ക ലോ​ക​ത്തി​നും സാ​ഹി​ത്യ​ലോ​ക​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് 1977ലെ ​മാ​മ​ൻ മാ​പ്പി​ള അ​വാ​ർ​ഡ്, 1982ലെ ​കൈ​ര​ളി ചി​ൽ​ഡ്ര​ൻ​സ് ബു​ക്ക് ട്ര​സ്റ്റ് അ​വാ​ർ​ഡ്, 2010ലെ ​കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​വാ​ർ​ഡ്, 2013ലെ ​പി.​കെ. പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ അ​വാ​ർ​ഡ്, 2007ൽ ​ശൃം​ഗേ​രി ശാ​ര​ദാ​പീ​ഠാ​ധി​പ​തി​യി​ൽ​നി​ന്ന്​ വേ​ദാ​ന്ത​പാ​ണ്ഡി​ത്യ​ത്തി​നു​ള്ള സു​വ​ർ​ണാം​ഗു​ലീ​യം, 2011ൽ ​ക​ലി​യ​ത്ത് പ​ര​മേ​ശ്വ​ര​ഭാ​ര​തി സ്വാ​മി​ക​ൾ സ്മാ​ര​ക പു​ര​സ്കാ​രം, 2015 ൽ ​ധ​ർ​മാ​ത്മാ ഡോ. ​വി.​വി. വൈ​ദ്യ​സു​ബ്ര​ഹ്മ​ണ്യ അ​വാ​ർ​ഡ്, 2021ലെ ​ശൃം​ഗേ​രി ശാ​ര​ദാ​പീ​ഠം ഭാ​ര​തീ​തീ​ർ​ഥ പു​ര​സ്കാ​രം, 2022ലെ ​ശ്രീ​ശ​ങ്ക​ര ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ വി​ജ്ഞാ​ന​പീ​ഠം പു​ര​സ്കാ​രം തു​ട​ങ്ങി​യ​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: ഡോ. ​കെ.​എ​ൻ. ശോ​ഭ​ന (സീ​നി​യ​ർ ഫി​സി​ഷ്യ​ൻ, വി​മ​ല ഹോ​സ്പി​റ്റ​ൽ, കാ​ഞ്ഞൂ​ർ). മ​ക്ക​ൾ: കെ.​ബി. ഗൗ​തം (റി​സ​ർ​ച് ഫെ​ലോ, ഐ.​എ​സ്.​ആ​ർ.​ഒ), ഡോ. ​ഗാ​യ​ത്രി (ജി.​ജി ഹോ​സ്പി​റ്റ​ൽ, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: ശ്രീ​ജ (എ​ൻ​ജി​നീ​യ​ർ, തി​രു​വ​ന​ന്ത​പു​രം), അ​ർ​ജു​ൻ (ഐ.​എ​സ്.​അ​ർ.​ഒ, തി​രു​വ​ന​ന്ത​പു​രം). മൃ​ത​ദേ​ഹം കാ​ല​ടി ആ​ശ്ര​മം റോ​ഡി​ലു​ള്ള വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​ശേ​ഷം ത​റ​വാ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.