മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് അടിവാരം വെള്ളക്കാഴത്തുചിറ (കുന്നപ്പള്ളി) വീട്ടിൽ പി.എ. മുഹമ്മദ് കുഞ്ഞ് (89) നിര്യാതനായി. ഭാര്യമാർ: നസീമ, ഇലഞ്ഞിക്കാത്തറയിൽ പരേതയായ ഐഷ ബീവി. മക്കൾ: മുഹമ്മദ് ഷെരീഫ് (റിട്ട. തഹസിൽദാർ ചേർത്തല), അബ്ദുൽ ഹക്കീം (റിട്ട. ഗവ. ആയുർവേദ ആശുപത്രി, ആലപ്പുഴ), അബ്ദുൽ കലാം (റിട്ട. ജില്ല കോടതി എറണാകുളം), മുഹമ്മദ് നാസർ (സെക്ഷൻ ഓഫിസർ എം.ജി യൂനിവേഴ്സിറ്റി), മുഹമ്മദ് കബീർ (ഫോറസ്റ്റർ, നേച്വർ സ്റ്റഡി സെന്റർ, കാലടി), അബ്ദുൽ സമദ് (ഫാർമസിസ്റ്റ് ഗവ. ഹോമിയോ ആശുപത്രി, തണ്ണീർമുക്കം), മാഹീൻ അബൂബക്കർ (ഡ്രൈവർ, ജലഗതാഗത വകുപ്പ് നെടുമുടി), ലൈല മുഹമ്മദ് (ടൈപ്പിസ്റ്റ്, കൃഷി വകുപ്പ് തൃശൂർ), പരേതനായ ഹംസകുട്ടി (റിട്ട. സൂപ്രണ്ട്, ആരോഗ്യ വകുപ്പ്).
മരുമക്കൾ: സാജിത (ഹെഡ്മിസ്ട്രസ് കാവുങ്കൽ പഞ്ചായത്ത് എൽ.പി.എസ്), സഫീദ (റിട്ട. സൂപ്രണ്ട്, ഖാദി ബോർഡ് കോട്ടയം), ഷാമില (റിട്ട. പുഞ്ച സ്പെഷൽ ഓഫിസ്, ആലപ്പുഴ), ഫാത്തിമ (സൂപ്രണ്ട് ആർ.ടി.ഒ, കോട്ടയം), ഷഫീന (ക്ലർക്ക്, കോട്ടയം മെഡിക്കൽ കോളജ്), ഫൗസിയ (നഴ്സ്, വയനാട്), റജീന (കമ്പ്യൂട്ടർ പ്രോഗ്രാമർ), മുഹമ്മദ് റാഫി (ലെക്ചറർ, ഡയറ്റ് തൃശൂർ), ബീന (റിട്ട. ബ്രാഞ്ച് മാനേജർ ജില്ല സഹകരണ ബാങ്ക്, ആലപ്പുഴ).






























