ഓച്ചിറ:തഴവ വെങ്ങാട്ടംപള്ളിൽ റിട്ട. സീനിയർ അഗ്രിക്കൾചറൽ സയന്റിസ്റ്റ് ഡോ. രോഹിണി അയ്യർ (80) നിര്യാതയായി. കാസർകോട് സി.പി.സി.ആർ.ഐയിൽനിന്ന് ക്രോപ് ഡിവിഷൻ മേധാവിയായി വിരമിച്ചശേഷം കാർഷികമേഖലയുടെ പുരോഗതി ലക്ഷ്യംവെച്ച് ഭർത്താവ് ഡോ.ആർ.ഡി. അയ്യരുമായി (റിട്ട. സീനിയർ സയന്റിസ്റ്റ് ക്രോപ് ഇംപ്രൂവ്മെന്റ് മേധാവി, സി.പി.സി.ആർ.ഐ കാസർകോട്) ചേർന്ന് തഴവയിൽ നവശക്തി ട്രസ്റ്റ് രൂപവത്കരിച്ച് പ്രവർത്തിക്കുകയായിരുന്നു. ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവായ ഡോ.എം.എസ്. സ്വാമിനാഥന്റെ ഉറ്റ ബന്ധുവായ ഡോ. രോഹിണി അയ്യർ അദ്ദേഹത്തെക്കുറിച്ച് ‘ഇന്ത്യൻ കാർഷിക വിപ്ലവത്തിന്റെ ശിൽപി’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മക്കൾ: ചിത്ര അയ്യർ (സിനിമ പിന്നണി ഗായിക), ശാരദാ അയ്യർ (ജർമനി), ഡോ. രമാ അയ്യർ (യു.കെ). മരുമക്കൾ: ക്യാപ്റ്റൻ വിനോദ് ശിവരാമൻ (പൈലറ്റ്), ഡോ. മുരളീധരൻ (യു.കെ).






























