പാലാ:ഇടമറ്റം ആയത്തമറ്റം ഡോ.എ.ജെ.ജേക്കബ് (ചാക്കോച്ചന്-64) ഇംഗ്ലണ്ടിലെ പ്രസ്റ്റണില്‍ നിര്യാതനായി.ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലും കോട്ടയം, ആലപ്പുഴ, പരിയാരം മെഡിക്കല്‍ കോളജുകളിലും യു.കെ കാംബ്രിഡ്ജ്ഷൈര് അഡന്ബ്രൂക്കേസ് ടീച്ചിംഗ് ഹോസ്പിറ്റലിലും കണ്‍സള്‍ട്ടന്റ് ന്യൂറോ പതോളജിസ്റ്റ്, ലാന്കാഷ്യര് ടീച്ചിംഗ് ഹോസ്പിറ്റല്‍ പ്രസ്റ്റണ്‍ എന്നിവടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ: ഡോ. ദീപ ലിസാ ജേക്കബ് (പ്രസ്റ്റണ്‍, ഇംഗ്ലണ്ട്). മക്കള്‍: ഡോ.ജോ ജേക്കബ്, ഡോ. ജെയിംസ് ജേക്കബ് (ഇംഗ്ലണ്ട്). സംസ്കാരം ബുധനാഴ്ച യു.കെ സമയം രാവിലെ 10 ന് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ മെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകക്ക് ശേഷം സെന്റ് ആന്‍ഡ്രൂസ് കോട്ടാം ഇടവക ദേവാലയത്തിലെ കല്ലറയില്‍.






























