കൊച്ചി: തൃപ്പൂണിത്തുറ നഗരസഭ മുൻ കൗൺസിലർ എരുര്‍ പിഷാരി കോവില്‍ റോഡ് 56/എ കാരുണ്യയില്‍ പി.എ. ചെല്ലപ്പന് മാഷ് (റിട്ട. അധ്യാപകൻ -77) നിര്യാതനായി. എരൂർ കെ.എം.യു.പി, തൃപ്പൂണിത്തുറ ഗവ. ജി.ജി.എച്ച്.എസ്.എസ്, വയനാട് വൈത്തിരി ഗവ. യു.പി സ്കൂളുകളിൽ അധ്യാപകനായിരുന്നു. എരുര്‍ പിഷാരി കോവിൽ വാര്‍ഡ് കൗണ്‍സിലര്‍, സി.പി.എം കണിയാമ്പുഴ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: പരേതയായ പി.എ. സതി (സിഫ്ട്), മക്കള്‍: അനീഷ് കുമാര്‍ (സിഫ്ട്), സുധീഷ് കുമാര്‍ (ദേവസ്വം ബോഡ്). മരുമക്കള്‍ സൂര്യ, നീതു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തൃപ്പുണിത്തറ ശ്മശാനത്തില്‍.






























