Sunday, July 12, 2026

അബ്ദുറഹ്മാൻ ഹാജി

പെരുമണ്ണ: ദീർഘകാലം പ്രവാസിയും സാമൂഹികപ്രവർത്തകനുമായിരുന്ന വെള്ളായിക്കോട് മഞ്ചപ്പാറക്കൽ അബ്ദുറഹ്മാൻ ഹാജി (77) നിര്യാതനായി. റിയാദിലെ ആദ്യ കോൺഗ്രസ് സംഘടനയായ ആർ.ഐ.സി.സിയുടെ പ്രഥമ പ്രസിഡന്‍റ്, വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് ചാപ്റ്റർ വൈസ് പ്രസിഡന്‍റ്, എം.എസ്.എസ് റിയാദ് കമ്മിറ്റി വൈസ് പ്രസിഡന്‍റ്, ബ്രദേഴ്‌സ് ഇന്ത്യ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, കുറ്റിക്കാട്ടൂർ യത്തീംഖാനയുടെ റിയാദ് കമ്മിറ്റി പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സുന്നി മഹല്ല് ഫെഡറേഷൻ പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്‍റ്, പെരുമണ്ണ യതീംഖാന വൈസ് പ്രസിഡന്റ്, അവിഭക്ത കോൺഗ്രസ് പെരുവയൽ മണ്ഡലം സെക്രട്ടറി, ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ്, വെള്ളായിക്കോട് മഹല്ല് വൈസ് പ്രസിഡന്റ്, പൂവാട്ടുപറമ്പ് ഹിഫ്ളുൽ ഖുർആൻ കോളജ് വൈസ് പ്രസിഡന്‍റ്, മജ് ലിസ് ജനറൽ കൗൺസിൽ മെംബർ, പൂവാട്ടുപറമ്പ് മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്, ഹരിത റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സഫിയ മുണ്ടോളി. മക്കൾ: ഫസീല (പുത്തൂർമഠം എ.എം.യു.പി സ്കൂൾ), മുഹമ്മദ് ഫൈസാർ (ദുബൈ), ജസീന (റിയാദ്). മരുമക്കൾ: ഫിറോസ് (ലയ), അബ്ദുസ്സലാം (റിയാദ്), ഫാത്തിമ ഹിന (ദുബൈ).

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.