തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിൻ്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എം സ്വരാജിൻ്റെ ഹർജി ഹൈക്കോടതി തള്ളി മതചിഹ്‌നം ഉപയോഗിച്ച് കെ.ബാബു വോട്ട് തേടി എന്നാണ് ഹർജിയിലെ ആക്ഷേപം ജസ്‌റ്റിസ് പി.ജി.അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
വോട്ടർമാർക്ക് നൽകിയ സ്റ്റിപ്പിൽ സ്‌ഥാനാർഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പൻ്റെ ചിത്രം ഉപയോഗിച്ചതടക്കമുള്ള വിഷയങ്ങളാണ് എം. സ്വരാജിൻ്റെ പരാതിക്ക് ആധാരം താൻ തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിനു തുല്യമാണെന്നു കാണിച്ച് ബാബു മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നും പരാതിയിലുണ്ട്. ജാതി, മതം, ഭാഷ, സമുദായ എന്നിവിയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിൻ്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജിൻ്റെ ആവശ്യം ഈ വാദങ്ങൾ നിലനിൽക്കില്ലെന്ന കെ. ബാബുവിൻ്റെ തടസവാദം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പിൽ നൽകിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം.
































