എടത്വാ : എടത്വ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ടൗണിൽ ഉള്ള സ്ഥലത്ത് എടത്വ മൃഗാശുപത്രിയ്ക്ക് അടിയന്തിരമായി പുതിയ കെട്ടിടം നിർമ്മിക്കണമെന്ന്എടത്വാ വികസന സമിതി ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ടൗണിൽ ഉള്ള സ്ഥലം കാട് കയറി കിടക്കുകയാണ്. മുമ്പ് കൃഷിക്ക് ഈ സ്ഥലം പാട്ടത്തിന് പഞ്ചായത്ത് നല്‍കിയിരുന്നു.കുട്ടനാട് ആദ്യ എംഎൽഎ യായിരുന്ന വർഗ്ഗീസ് അഗസ്റ്റിന്റെ പേരിൽ വായനശാല പണിയുന്നതിന് ഈ സ്ഥലത്ത് തറകല്ല് ഇട്ടിരുന്നെങ്കിലും പിന്നീട് മറ്റൊരു സ്ഥലത്ത് വായന ശാല ആരഭിക്കുകയായിരുന്നു.
ദീർഘ വർഷങ്ങളായി വാടക കെട്ടിടത്താലാണ് മൃഗാശുപത്രി പ്രവർത്തിച്ചു വരുന്നത്.ഈ കെട്ടിടം കാലപഴക്കം മൂലം ജീർണിച്ച് മഴക്കാലത്ത് ചോർനൊലിക്കുന്ന അവസ്ഥയാണ്.സ്വന്തമായി സ്ഥലം നല്കിയാൽ മൃഗാശുപത്രി പണിയുന്നതിന് ആവശ്യമായ തുക സംസ്ഥാന സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിൽ നിന്നും ലഭിക്കും
മൃഗങ്ങളെ കൊണ്ടുവരുവാനും സൗകര്യ പ്രദമായ വാഹന സൗകര്യവും ഉള്ള സ്ഥലത്ത് ഡിസ്പെൻസറി കെട്ടിടം പണിയുന്നതിന് സ്ഥലം നല്കുവാൻ ഗ്രാമപഞ്ചായത്ത് ഉടൻ തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.

എടത്വ വികസന സമിതിയുടെ വാർഷിക സമ്മേളനത്തിന് മുന്നോടിയായി ഉള്ള പൊതുയോഗം എടത്വാ സെൻ്റ് ജോർജ് ടൂറിസ്റ്റ് ഹോമിൽ നടന്നു.പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. സീനിയർ രക്ഷാധികാരി ജോജി കരിക്കംപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി അഡ്വ.പി കെ സദാനന്ദൻ മുഖ്യ സന്ദേശം നല്കി. ജനറല്‍ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള,ഖജാൻജി ഗോപകുമാർ തട്ടങ്ങാട്ട് എന്നിവർ സമർപ്പിച്ച റിപ്പോർട്ടുകൾ യോഗം അംഗികരിച്ചു.കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ബ്ളോക്ക് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറത്തെ സീനിയർ വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് കളപ്പുര പൊന്നാട അണിയിച്ച് ആദരിച്ചു.
പി. ജെ കുര്യാക്കോസ്, അഡ്വ. ഐസക്ക് രാജു, പി.ഡി. രമേശ്കുമാർ, ശശിധരൻ കെ ജി, ഐസക്ക് എഡ്വേർഡ്, വർഗ്ഗീസ് പുഞ്ചായിചിറയിൽ, എ. ജെ. കുഞ്ഞുമോൻ, ജോജി തോമസ്, അജി കോശി ,നാരായണ മേനോൻ, ജോൺസൺ എം. പോൾ, വിജയകുമാര്‍ തായംങ്കരി, ഫിലിപ്പ് ജോസ്, ഗ്രിഗറി ജോസഫ്, സാലിച്ചൻ ആന്റണി എന്നിവർ പ്രസംഗിച്ചു.
എടത്വ വികസന സമിതിയുടെ 44-ാം വാർഷിക സമ്മേളനം മെയ് 26ന് 4 മണിക്ക് നടക്കും.































