തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം സ്വരാജ് നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മതചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് കെ ബാബു വോട്ടുപിടിച്ചെന്നും ആയതിനാൽ ബാബുവിൻ്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടയിരുന്നു സ്വരാജിൻ്റെ ഹര്‍ജി
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തൃപ്പൂണിത്തുറയില്‍ കെ ബാബുവിൻ്റെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര് സ്ഥാനാര്‍ത്ഥി എം സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ശബരിമല വിഷയത്തില്‍ അയ്യപ്പൻ്റെ ചിത്രം വോട്ടേഴ്സ് സ്ലിപ്പില്‍ ഉപയോഗിച്ചെന്ന് സ്വരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ എം സ്വരാജിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു 992 വോട്ടുകള്‍ക്കാണ് ആ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയിയരുന്ന കെ ബാബു വിജയിച്ചത്. ഇതിന് പിന്നാലെയാണ് സ്വരാജ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിയ്ക്കുന്നത്.































