ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വരുംദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ത്തിന്റെ മുന്നറിയിപ്പ്.
തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ അടുത്ത ദിവസങ്ങളിൽ ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കടുത്തവേനലിന്റെ പിടിയിലാണ്.
ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉഷ്‌ണതരംഗം ഏറ്റവും രൂക്ഷമാകുകയും കൂടുതൽ ദിവസങ്ങളിൽ അനുഭവപ്പെടുകയും ചെയ്യുകയെന്നാണ് കാലാവസ്ഥാ കേന്ദ്രം കണക്കുകൂട്ടുന്നത്.































