കോട്ടയം: ഏറ്റുമാനൂരിലെ വ്യവസാസിയെ ഭീഷണിപ്പെടുത്തിയ കേസിൽ ബ്ലേഡ് മാഫിയാ തലവൻ മാലം സുരേഷിൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ പൊലീസ് അനധികൃതമായി സൂക്ഷിച്ചിരുന്ന 16 കുപ്പി വിദേശമദ്യം മാലം സുരേഷിൻ്റെ വീട്ടിൽ നിന്നും പിടികൂടി. ഈ കേസിൽ മാലം സുരേഷിനെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിലും തമിഴ്നാട്ടിലും വ്യവസായങ്ങളുള്ള
കോട്ടയം തെള്ളകം സ്വദേശിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് കോട്ടയം ഡിവൈഎസ്പിയുടേയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടേയും നേതൃത്വത്തിൽ ഇന്നലെ സുരേഷിൻ്റെ
മാലത്തുള്ള വീട്ടിൽ റെയ്ഡ് നടത്തിയത്.































