വയനാട് മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകരെ ഇളക്കിമറിച്ച് നാമനിർദേശ പത്രിക സമർപ്പിക്കാനായി രാഹുൽ ഗാന്ധി എത്തി. എഐസിസി ജനറൽ സെക്രട്ടറി കുടിയായ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. ഇരുവരും മേപ്പാടിയിൽനിന്ന് തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെ കൽപറ്റയിലേക്കു നീങ്ങുകയാണ്. ഇന്നു 12നാണ് രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത്.
ഹെലികോപ്റ്ററിലാണ് മുപ്പൈനാട് തലക്കൽ ഗ്രൗണ്ടിലേക്ക് രാഹുലും പ്രിയങ്കയും എത്തിയത് ഹെലിപാഡിനു സമീപം തടിച്ചുകൂടിയ പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് രാഹുൽ റോഡ് ഷോയ്ക്കായി പോയത്. പത്രികാസമർപ്പണത്തിനു മുന്നോടിയായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയാണ് അരങ്ങേറുന്നത്.































