കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കും.
പത്രിക സമർപ്പണത്തിന് മുമ്പ് വയനാട്ടിൽ രാഹുൽ റോഡ് ഷോ നടത്തും. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിലെത്തുമെന്നാണ് വിവരം.
മുപ്പൈനാട് പഞ്ചായത്തിലെ തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന രാഹുൽ ഗാന്ധി റോഡ് ഷോ ആരംഭിക്കുന്ന കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ റോഡ് മാർഗം എത്തും. രാഹുലിന് പുറമേ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, ലീഗ് നേതാക്കളാ യ പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവരും അണിനിരക്കും.
സിവിൽസ്റ്റേഷൻ പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. തുടർന്ന് വരണാധികാരി കൂടിയായ ജില്ലാകളക്ടർ ഡോ. രേണുരാജിന് നാമനിർദേശ പത്രിക സമർപ്പിക്കും.































