കൊച്ചി: ദി ഹിന്ദു ബിസിനസ് ലൈനിൽ സീനിയർ അസിസ്റ്റൻറ് എഡിറ്ററായിരുന്ന ജി.കെ. നായർ ( ഗോപാലകൃഷ്ണൻ നായർ- 76) നിര്യാതനായി. ബിസിനസ് ലൈനിൽ ചേരുന്നതിന് മുൻപ് ഫുജി, ഗൾഫ്, മുംബൈ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ പി.ടി.ഐ ലേഖകനായി സേവനമനുഷ്ഠിച്ചിരുന്നു. കേരള പത്രപ്രവർത്തക യൂനിയനിലും സീനിയർ ജേണലിസ്റ്റ്സ് ഫോറത്തിലും അംഗമായിരുന്നു. പിതാവ്: പരേതനായ തിരുവല്ല പുറമറ്റം ശബരിമൂട്ടിൽ എം.വി. സുകുമാരൻ നായർ. ഭാര്യ: ഡൽഹി എയിംസിൽ നഴ്സായിരുന്ന അടൂർ ഏനാത്ത് കീഴൂട്ട് സുകുമാരി അമ്മ. മകൻ: അരവിന്ദ്. മരുമകൾ: വാണി






























