Sunday, July 12, 2026

സി.​പി.​ഐ മു​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി വെ​ഞ്ഞാ​റ​മൂ​ട് ശ​ശി (77)

വെ​ഞ്ഞാ​റ​മൂ​ട്: സി.​പി.​ഐ തിരുവനന്തപുരം മു​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി വെ​ഞ്ഞാ​റ​മൂ​ട് ശ​ശി (77) നി​ര്യാ​ത​നാ​യി. 1964ല്‍ ​സി.​പി.​ഐ അം​ഗ​മാ​യ ഇ​ദ്ദേ​ഹം അ​ര നൂ​റ്റാ​ണ്ടു​കാ​ലം സി.​പി.​ഐ​യി​ല്‍ നി​ര്‍ണാ​യ​ക സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍, വെ​ഞ്ഞാ​റ​മൂ​ട് സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ര്‍ഡ് അം​ഗം, ക​യ​ര്‍ ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗം, സി.​പി.​ഐ സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗം, എ.​ഐ.​വൈ.​എ​ഫ് ജി​ല്ല സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ, 2014ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ പാ​ര്‍ട്ടി ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. തു​ട​ര്‍ന്ന്,

2015ല്‍ ​സി.​പി.​ഐ വി​ട്ട് മ​റ്റ് പാ​ര്‍ട്ടി​ക​ളി​ല്‍ ചേ​ർ​ന്നു. ആ​രോ​ഗ്യ പ്ര​ശ്‌​ന​ത്തെ തു​ട​ർ​ന്ന്​ സ​ജീ​വ രാ​ഷ്ട്രീ​യം വി​ട്ട് വി​ശ്ര​മ ജീ​വി​തം ന​യി​ക്ക​വെ​യാ​ണ്​ മ​ര​ണം. സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം, മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ന്‍, സ​ത്യ​ന്‍ മൊ​കേ​രി, എം.​എ​ല്‍.​എ.​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, ഡി.​കെ. മു​ര​ളി, മു​ന്‍ മ​ന്ത്രി സി. ​ദി​വാ​ക​ര​ന്‍, മു​ന്‍ എം.​എ​ല്‍.​എ എ​ന്‍. രാ​ജ​ന്‍ എ​ന്നി​വ​ര്‍ വീ​ട്ടി​ലെ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​ര്‍പ്പി​ച്ചു. ഭാ​ര്യ: വി​മ​ലാ ദേ​വി (റി​ട്ട. ദേ​വ​സ്വം ബോ​ര്‍ഡ് അ​സി.​ക​മീ​ഷ​ണ​ര്‍). മ​ക്ക​ള്‍: സി​നി, അ​നു, ആ​ശ. മ​രു​മ​ക്ക​ള്‍: സു​രേ​ഷ്, ബൈ​ജു, അ​മ​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.