കോഴഞ്ചേരി:ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും തലയോലപ്പറമ്പ് മുൻ സെൻറർ പാസ്റ്ററുമായ പുല്ലാട് വെണ്ണിക്കുളം പെനിയാത്ത് താളിക്കല്ലുങ്കൽ പി.എ. ജോർജ് (84) നിര്യാതനായി. ഐ.പി.സി കരുവാറ്റ, ബംഗളുരു, നാഗപൂർ, മുംബൈ കല്യാൺ, ദേവലാലി, വെണ്മണി സൗത്ത്, കുഴിക്കാല, കല്ലിശേരി, മേൽപാടം കങ്ങഴ, മുണ്ടത്താനം, ഓതറ ഫിലദെൽഫിയ, പുറമറ്റം, കോളഭാഗം സഭകളിൽ ശുശ്രൂഷകനായിരുന്നു. ഭാര്യമാർ: കൊട്ടാരക്കര കീഴൂട്ട് പരേതയായ ചിന്നമ്മ, റാന്നി പ്ലാമൂട്ടിൽ റോസമ്മ. മക്കൾ: ജോളി, മേഴ്‌സി, ഗ്രേസൻ, പ്രിൻസി. മരുമക്കൾ: പുലിയൂർ ബെഥേൽ ചാക്കപൂട്ടിൽ പാസ്റ്റർ സി.പി. രാജു, തിരുവല്ല താഴാംപള്ളത്തു ജോസഫ് ജോൺ, ജോ മാത്യു (ഡാളസ്), ഷിനു മാത്യു (ന്യൂയോർക്).






























