അങ്കമാലി: നായത്തോട് മേഖലയിലെ ആദ്യകാല സി.പി.ഐ പ്രവർത്തകനും ദീർഘകാലം സി.പി.ഐ അങ്കമാലി മണ്ഡലം സെക്രട്ടറിയുമായിരുന്ന ചതുപ്പേലി വീട്ടിൽ (ലതികാലയം) സി.ബി. രാജൻ (58) നിര്യാതനായി. ദീർഘകാലം എൽ.ഡി.എഫ് മുൻസിപ്പൽ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐയിൽനിന്ന് ഒഴിവായശേഷം സി.പി.എം നായത്തോട് സ്കൂൾ ജങ്ഷൻ ബ്രാഞ്ച് അംഗമായി പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ലതിക. മകൻ: ആദിദേവ്.






























