കൊണ്ടോട്ടി:കൂട്ടാലുങ്ങല്‍ കുണ്ടുകാവില്‍ പ്രഫ. കെ.കെ. മുഹമ്മദ് കുട്ടി (77) നിര്യാതനായി. മലപ്പുറം ഗവ കോളജ്, കോഴിക്കോട് ആര്‍ട്സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തിരൂര്‍ തുഞ്ചന്‍ കോളജ്, കൊയിലാണ്ടി ഗവ. കോളജ്, കാസര്‍കോട് ഗവ. കോളജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.തുറക്കല്‍ അല്‍ ഹിദായ കോളജ് പ്രിന്‍സിപ്പലായിരുന്നു. തക്കിയക്കല്‍ മദ്റസ സെക്രട്ടറി, കൂട്ടാലുങ്ങല്‍ ജുമാഅത്ത് പള്ളി കമ്മിറ്റി ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ഖദീജ ചുണ്ടക്കാടന്‍. മക്കള്‍: ഫൗസിയ (അധ്യാപിക), മുഹമ്മദ് ഹാരിസ്, മുഹമ്മദ് അനീസ്. മരുമക്കള്‍: ഫൈസല്‍, ഫാത്തിമ, ഫാരിസ.






























