കൂത്താട്ടുകുളം:വെളിയന്നൂര്‍ തോട്ടുപുറം ജി. ചന്ദ്രശേഖരന് നായര്‍ (77) നിര്യാതനായി. ഓൾ കേരള പോളിടെക്നിക് പി.ടി.എ മുൻ പ്രസിഡന്റ്, ജനറൽ ഇൻഷുറൻസ് ഏജന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വൈക്കം വെച്ചൂര്‍ ഇത്തിപ്പറമ്പില്‍ രത്നമ്മ (റിട്ട. അംഗൻവാടി അധ്യാപിക). മക്കള്‍: അരുണ്‍ ചന്ദ് (ലക്ചറര്‍ ഗവ. പോളിടെക്നിക് കോളജ്, കളമശ്ശേരി), അനു (നഴ്സ്, ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി, വൈക്കം), അഞ്ജു. മരുമക്കള്‍: പി. അപര്‍ണ (എസ്.ബി.ഐ, വെളിയന്നൂര്‍) പുത്തന്‍കെട്ടിടത്തില്‍ നൂറനാട് ആലപ്പുഴ, ശ്രീകാന്ത് (ഡിജിറ്റല്‍ സേവാകേന്ദ്രം ചുങ്കം മറവന്തുരുത്ത്) മുണ്ടക്കല്‍ ഇടവട്ടം തലയോലപ്പറമ്പ്, രഞ്ജിത്ത് (മാനേജര്‍ പവര്‍ സോണ്‍ ബാറ്ററീസ്) എമ്പ്രാംമഠത്തില്, വലമ്പൂര്‍ മൂവാറ്റുപുഴ.






























