കൊച്ചി:പ്രമുഖ ഓർത്തോപീഡിക് സർജനും വി.പി.എസ് ലേക്ഷോർ ഓർത്തോപീഡിക് ട്രോമറ്റോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റും ആക്സിഡൻറ് ആൻഡ് എമർജൻസി വിഭാഗം തലവനുമായ കതൃക്കടവ് പുല്ലേപ്പടി റോഡ് ചാണ്ടിനികേതനിൽ ഡോ. ലാസർ ജെ. ചാണ്ടി (72) നിര്യാതനായി. 40 വർഷത്തിലേറെയായി ആതുരസേവനരംഗത്തുള്ള ഡോ. ലാസർ സിറ്റി, പോർട്ട് ട്രസ്റ്റ് ആശുപത്രികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാഴൂർ ചാണ്ടി കുടുംബാംഗമാണ്. അസോസിയേഷൻ ഓഫ് ഓർത്തോപീഡിക്സ് ട്രസ്റ്റിയും ദേശീയ, സംസ്ഥാന ഓർത്തോപീഡിക് അസോസിയേഷനുകളുടെ ഭാരവാഹിയുമായിരുന്നു. 2017ൽ ഇൻഡോ കൊറിയൻ ഓർത്തോപീഡിക് ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, 2019ൽ ഓർത്തോപീഡിക് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യൻ സ്റ്റേറ്റ്സിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എന്നിവ നേടി. മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ 10 വരെ വി.പി.എസ് ലേക്ഷോറിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് നാലിന് കാരണക്കോടം സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: പുതുക്കാട് പുളിക്കൽ കുടുംബാംഗം റോസമ്മ. മക്കൾ: എൽസ (എൻജിനീയർ ആൻഡ് സീനിയർ പ്രോജക്ട് മാനേജർ, ആംഗ്ലിയ റസ്കിൻ യൂനിവേഴ്സിറ്റി, യു.കെ), ഡോ. മറീന (ഡെന്റൽ സർജൻ, യു.കെ). മരുമക്കൾ: ഡോ. രഞ്ജിത്ത് വർക്കി (പീഡിയാട്രീഷൻ, യു.കെ), ഡോ. ജെഫിൻ ജോസ് (ഓർത്തോപീഡിക് സർജൻ, യു.കെ).






























