എടക്കര: ചുങ്കത്തറ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയ വികാരി ജോര്‍ജ് പൊക്കത്തായില്‍ (40) നിര്യാതനായി. എടക്കര മേഖല വൈദിക സെക്രട്ടറി, ശ്രേയസ് മേഖല ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. കേളകം അടക്കാത്തോട് പൊക്കത്തായില്‍ മാത്യുവാണ് പിതാവ്. മാതാവ്: ഏലിയാമ്മ. സഹോദരന്: അനീഷ്.






























