ചങ്ങനാശ്ശേരി: കേരള സ്റ്റേറ്റ് ബാൾ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റും ബാൾ ബാഡ്മിന്റൺ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും ആയിരുന്ന പെരുന്ന കല്ലമ്പള്ളി കൃഷ്ണരാഗത്തിൽ പ്രഫ. ജി. ഹരികുമാർ (57) നിര്യാതനായി. പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ് കായികവിഭാഗം മേധാവി ആയിരുന്നു.ദേശീയ ചാമ്പ്യൻഷിപ്പുകളുടെ ചെയർമാനായും ഫെഡറേഷൻ ജോയന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആർ. ദീപ (അധ്യാപിക, എൻ.എസ്.എസ് ബി.എച്ച്.എസ്, പെരുന്ന). മകൾ: ഡോ. അപർണ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.






























