Sunday, July 12, 2026

നോ​വ​ലി​സ്റ്റ്​ ​എ​ന്‍.​കെ. ശ​ശി​ധ​ര​ന്‍ (69)

കാ​ല​ടി: നോ​വ​ലി​സ്റ്റും ആ​ദ്യ​കാ​ല സി​നി​മ പ്ര​വ​ര്‍ത്ത​ക​നു​മാ​യ ശ്രീ​മൂ​ല​ന​ഗ​രം ചൊ​വ്വ​ര വാ​ര​ണ​ക്കു​ട​ത്ത് വീ​ട്ടി​ല്‍ എ​ന്‍.​കെ. ശ​ശി​ധ​ര​ന്‍ (69) നി​ര്യാ​ത​നാ​യി. ’90ക​ളി​ല്‍ ക്രൈം ​നോ​വ​ലു​ക​ളി​ലൂ​ടെ മ​ല​യാ​ളി വാ​യ​ന​ക്കാ​രു​ടെ മ​ന​സ്സി​ല്‍ ഇ​ടം​പി​ടി​ച്ചി​രു​ന്നു. അ​ങ്കം, ദ ​കി​ങ്, ഇ​ത് അ​ന​ന്ത​പു​രി, ചി​ല​ന്തി, ആ​സു​രം, രാ​ത്രി​യു​ടെ ക​ണ്ണ്, ഡെ​സ്റ്റി​നേ​ഷ​ന്‍, റാ​ക്ക​റ്റ്‌​സ്, കി​ല്ലേ​ഴ്‌​സ്, ചെ​ങ്ക​ല്‍ചൂ​ള, ക​റു​ത്ത രാ​ജാ​ക്ക​ന്മാ​ര്‍, യു​ദ്ധ​കാ​ണ്ഡം, അ​തീ​ന്ദ്രി​യം, ഞാ​ന്‍ ആ​ദി​ത്യ​ന്‍, എ​ക്‌​സ്‌​പ്ലോ​ഡ്, ഡെ​ര്‍ട്ടി ഡ​സ​ന്‍, ബാ​റ്റി​ല്‍ ഫീ​ല്‍ഡ്, ലി​ക്ക​ര്‍ മാ​ഫി​യ, ഞാ​ന്‍ സൂ​ര്യ​പു​ത്ര​ന്‍, അ​ഗ്‌​നി​കി​രീ​ടം ഇ​വ​യാ​ണ് പ്ര​ധാ​ന​കൃ​തി​ക​ള്‍. രാ​ജ​പ​ര​മ്പ​ര, ചു​വ​ന്ന അ​ങ്കി, അ​ഗ്‌​നി​ശ​ല​ഭ​ങ്ങ​ള്‍ ചി​ത്ര​ങ്ങ​ള്‍ക്ക് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ച​ക്ര​വ​ര്‍ത്തി ചി​ത്ര​ത്തി​ന് സം​ഭാ​ഷ​ണ​വും എ​ഴു​തി​യി​ട്ടു​ണ്ട്. സി​നി​മ സ​ഹ​സം​വി​ധാ​യ​ക​നാ​യും സീ​രി​യ​ല്‍ രം​ഗ​ത്തും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. ആ​കാ​ശ​വാ​ണി തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് നി​ല​യ​ങ്ങ​ള്‍ ശ​ശി​ധ​ര​ന്‍ എ​ഴു​തി​യ നാ​ട​ക​ങ്ങ​ള്‍ പ്ര​ക്ഷേ​പ​ണം ചെ​യ്തി​ട്ടു​ണ്ട്. ഭാ​ര്യ: ശോ​ഭ​ന ദേ​വി. മ​ക്ക​ള്‍: ഗോ​പി​കൃ​ഷ്ണ​ന്‍, വി​ഷ്ണു.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.