തൊടുപുഴ: ആരാധന മഠം കോതമംഗലം പ്രോവിൻസ് സിസ്റ്റർ ഫെലിക്സ് എസ്.എ.ബി.എസ് (അന്ന -90) നിര്യാതയായി. കൊരട്ടി, ഇടപ്പള്ളി, മാറിക, വെള്ളത്തൂവൽ, വഴിത്തല, തൊടുപുഴ സെന്റ് മേരീസ്, ജയ്റാണി എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കളപ്പറമ്പത്ത് പരേതരായ പൈലി-റോസ് ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ മറിയക്കുട്ടി, ഫിലോമിന, റോസമ്മ, ത്രേസ്യാക്കുട്ടി, ജോസഫ്, വർഗീസ്, ഏലമ്മ. സംസ്കാരം തിങ്കളാഴ്ച 2.30ന് മാറിക മഠം വക സെമിത്തേരിയിൽ.






























