മൂവാറ്റുപുഴ: സി.എം.സി കോതമംഗലം പാവനാത്മ പ്രോവിൻസിലെ ആരക്കുഴ മഠാംഗമായ സിസ്റ്റർ ട്രിഫീന ( പി.കെ. മേരി -85) നിര്യാതയായി. സെന്റ് ജോസഫ്സ് എച്ച്.എസ്, ആരക്കുഴ, സെന്റ് അഗസ്റ്റിൻസ് സ്കൂൾ മൂവാറ്റുപുഴ, സെന്റ് ജോർജ് യു.പി സ്കൂൾ കല്ലാനിക്കൽ, ഫാത്തിമ മാത യു.പി സ്കൂൾ മാലിപ്പാറ, സെന്റ് അഗസ്റ്റിൻസ് സ്കൂൾ കോതമംഗലം എന്നീ സ്കൂളുകളിൽ അധ്യാപികയായും രാമല്ലൂർ സേക്രഡ് ഹാർട്ട് എൽ.പി സ്കൂളിൽ പ്രധാനാധ്യാപികയായും മൂവാറ്റുപുഴ മഠത്തിൽ മദർ സുപ്പീരിയറായും 20 വർഷം ആരക്കുഴ വൃദ്ധ മന്ദിരത്തിൽ (സ്നേഹസദൻ) ഡയറക്ടറായും സേവനമനുഷ്ഠിച്ചു. നടുക്കര പുന്നക്കപ്പടവിൽ പരേതരായ കുര്യാക്കോ-റോസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോൺ, പരേതരായ ഏലിക്കുട്ടി ജോസഫ് ചക്കാലക്കൽ വാഴക്കുളം, കുര്യൻ നടുക്കര, വർക്കി വയനാട്, മാത്യു കല്ലൂർക്കാട്, അന്നക്കുട്ടി വർഗീസ് കല്ലറയ്ക്കൽ മടക്കത്താനം, ജോസഫ് പുതുപ്പാടി, ഇമ്മാനുവൽ കുര്യാക്കോസ് നടുക്കര. സംസ്കാരം ശനിയാഴ്ച 10ന് ആരക്കുഴ കർമലീത്ത മഠം സെമിത്തേരിയിൽ.






























