പിറവം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ആദ്യകാല സി.പി.ഐ നേതാവുമായിരുന്ന പി.കെ. മാത്യു പ്രാമഠത്തിൽ (76) നിര്യാതനായി. ഭാര്യ: തിരുവാണിയൂർ ഊമേലിൽ കുടുംബാംഗം അമ്മിണി മാത്യു. മക്കൾ: ബെന്നി, ബിനു, ബിജു, ബിനോയി. മരുമക്കൾ: മോളി, സിജി, ബിൻസി, അൻസ (എല്ലാവരും ബഹ്റൈൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഭവനത്തിലെയും പിറവം സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷനിലെയും ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയപള്ളി സെമിത്തേരിയിൽ.






























