കൊച്ചി: പി.എൻ.വി.എം ഹോസ്പിറ്റൽ സ്ഥാപകനും മാധവ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറീസ് ഉടമസ്ഥനുമായ പൊരുതിയിൽ ഡോ. ബാബു വാസുദേവൻ (82)നിര്യാതനായി. പൊരുതിയിൽ വാസുദേവൻ വൈദ്യരുടെയും യശോദാമ്മയുടെയും മകനാണ്. പിതാവ് 1939ൽ സ്ഥാപിച്ച മാധവ ഫാർമസ്യൂട്ടിക്കൽസിനോട് ചേർന്ന് എറണാകുളം കച്ചേരിപ്പടിയിലെ പി.എൻ.വി.എം ഹോസ്പിറ്റൽ സ്ഥാപിച്ചത് ബാബു വാസുദേവനാണ്.
ഭാര്യ: കോട്ടയം കടവിൽ കുടുംബാംഗം ബിന്ദു വാസുദേവൻ. മക്കൾ: ഡോ. പ്രേം നാരായൺ (പി.എൻ.വി.എം കോസ്മോ ഡെർമ സെന്റർ), ഡോ. പ്രിയ വാസുദേവൻ (സൈക്കോളജിസ്റ്റ്, യു.എസ്.എ), പ്രമോദ് ബാബു (സി.ഇ.ഓ മാധവ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറീസ്). മരുമക്കൾ: ഡോ. അതുല്യ പ്രേം, കിരൺ അശോകൻ, ഡോ. ഗ്രീഷ്മ പ്രമോദ്.
മൃതദേഹം ശനിയാഴ്ച വൈകിട്ട് ഏഴിന് വസതിയിൽ പൊതുദർശനത്തിനു വെക്കും. സംസ്കാരം ഞായറാഴ്ചവൈകിട്ട് മൂന്നിന് പച്ചാളം ശാന്തി കവാടത്തിൽ.






























