തൃശൂർ:വ്യാപാരപ്രമുഖനും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതാവും ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റുമായ ബിന്നി ഇമ്മട്ടി (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു അന്ത്യം. തൃശൂർ ബിന്നി ടവർ ഉടമയാണ്. തൃശൂർ പൂങ്കുന്നം ഇമ്മട്ടിയിൽ പരേതരായ ജോസഫിന്റെയും മേരിയുടെയും മകനാണ്.
സി.പി.എം തൃശൂർ ഏരിയ കമ്മിറ്റി അംഗം, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാന നിർവാഹക സമിതി അംഗമാണ്. തൃശൂരിന്റെ കലാകായിക, സാംസ്കാരിക, വ്യാപാര മേഖലകളിൽ രക്ഷാധികാരിയായും ഭാരവാഹിയായും നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. വ്യാപാരി വ്യവസായി കോൺഫെഡറേഷൻ ജനറൽ കൺവീനർ, കേരള ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് അംഗം, കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ശിശുക്ഷേമസമിതി മുൻ അംഗം, പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡന്റ്, കലാനിലയം കൃഷ്ണൻ നായർ ഫൗണ്ടേഷൻ ഡയറക്ടർ, യുനൈറ്റഡ് പീജിയൻ ക്ലബ് രക്ഷാധികാരി, ഭരത് പി.ജെ. ആന്റണി അവാർഡ് ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിംസ് രക്ഷാധികാരി, നാസിക് ഡോൾ ഓണേഴ്സ് സമിതി രക്ഷാധികാരി, റഗ്ബി രക്ഷാധികാരി, പാർട്ട് ഒ.എൻ.ഒ ഫിലിംസ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ബാബു, ഫിന്നി, ലീന. സംസ്കാരം വ്യാഴാഴ്ച






























