തലവടി : 1841ൽ മിഷണറിമാരാൽ സ്ഥാപിതമായ തലവടി കുന്തിരിക്കല്‍ സിഎംഎസ് ഹൈസ്ക്കൂളിൽ ആദ്യമായി പൂർവ്വ വിദ്യാർത്ഥി സംഘടന നിലവിൽ വന്നു.കേരളത്തിലെ വിദ്യാലയ മുത്തശ്ശി എന്നറിയപ്പെടുന്ന ഈ വിദ്യാലയം 1983ൽ ആണ് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്.
സി. എസ്.ഐ സഭാ മുൻ മോഡറേറ്റർ അഭിവന്ദ്യ ബിഷപ്പ് തോമസ് കെ ഉമ്മൻ കാഞ്ഞിരപള്ളിൽ, ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും പവർ വിഷൻ ചാനൽ ചെയർമാനും ആയ റവ ഡോ കെ സി. ജോൺ ഇടയത്ര , മുൻ സംസ്ഥാന ചീഫ് സെക്രട്ടറി കറുകയിൽ സി തോമസ്, മുൻ സംസ്ഥാന ചീഫ് എഞ്ചിനിയർ എം ജോർജ് പുളിക്കത്ര തുടങ്ങിയ അത്മീക- സാംസ്കാരിക – സാമൂഹിക രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ വാർത്തെടുത്ത ഈ സ്കൂളിൽ മെയ് 19ന് നടന്ന പ്രഥമ ആഗോള പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം തലമുറകളുടെ ഒത്തു ചേരൽ ആയിരുന്നു.

തുടർ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുയോഗം തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്ന് പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക് ഭാരവാഹികളെയും തെരെഞ്ഞെടുത്തു.
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ സ്ഥാപക ഭാരവാഹികളായി ബിഷപ്പ് തോമസ് കെ ഉമ്മൻ, റവ കെ സി. ജോൺ (രക്ഷാധികാരികൾ)റവ. മാത്യൂ ജിലോ നൈനാൻ ( പ്രസിഡൻ്റ് ),ബെറ്റി ജോസഫ് ( വൈസ് പ്രസിഡന്റ് , ( ഡോ.ജോൺസൺ വി ഇടിക്കുള ( ജനറൽ സെക്രട്ടറി ),എബി മാത്യൂ ( ട്രഷറാർ ) എന്നിവരെ തെരഞ്ഞെടുത്തു.സജി പരുമൂട്ടിൽ, ജിബി ഈപ്പ൯ എന്നിവർ അസോ. സെക്രട്ടറിയാണ്.അഡ്വ. ഐസക്ക് രാജു, ജേക്കബ് ചെറിയാൻ ( ഓഡിറ്റേഴ്സ്), റെജിൽ സാം മാത്യൂ (കൺവീനർ),റവ. മാത്യു പി. ജോർജ്, വി പി. സുജീന്ദ്ര ബാബു, പ്രദീപ് ജോസഫ് ,ഡേവിഡ് ജോൺ (അംഗങ്ങൾ) എന്നിവരാണ് സംഘടനയുടെ ഭാരവാഹികള്‍.
































