പന്തളം. അഴിമതിയും ധൂർത്തും നടത്തി സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും പോക്കറ്റ് അടിക്കുവാൻ ശ്രമിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ പ്രസ്താവിച്ചു.
കെ. എസ്. എസ്. പി. എ യുടെ ആഭിമുഖ്യത്തിൽ പന്തളത്ത് നടത്തിയ പ്രകടനത്തിന്റെയും പെൻഷൻ പരിഷ്കരണ ദിനത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു.
പെൻഷൻ പരിഷ്കരണം നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷമാശ്വാസം ആശ്വാസം 6 ഗഡു അനുവദിക്കുക, ക്ഷമാശ്വാസം പെൻഷൻ പരിഷ്കരണ കുടിശ്ശികൾ ഉടൻ വിതരണം ചെയ്യുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസിപ്പിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മണ്ഡലം പ്രസിഡന്റ് പി കെ രാജന്റെ അധ്യക്ഷതയിൽ കൂടിയ ധർണ സമരം ഡി. സി. സി . പ്രസിഡണ്ട് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു കെ. എസ്. എസ്. പി എ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ ബി. നരേന്ദ്രനാഥ് സംസ്ഥാന കൗൺസിൽ അംഗം ആർ മോഹൻ കുമാർ, ജില്ലാ ട്രഷറർ വൈ റഹിം റാവുത്തർ, നിയോജകമണ്ഡലം സെക്രട്ടറി റ്റി. രാജൻ, ഷെരീഫ്, ശാന്തി സുരേഷ്, അലക്സി തോമസ്, രാധാകൃഷ്ണ പിള്ള ഡോക്ടർ സാബു ജി, പ്രൊഫസർ കൃഷ്ണ കുമാർ, പ്രൊഫസർ അബ്ദുറഹ്മാൻ, കെ കെ ജോസ്, ജേക്കബ് സി ഡാനിയേൽ, സ്റ്റീഫൻ, കൃഷ്ണൻ കുട്ടി, സോമനി, തങ്കം, നന്ദകുമാർ, ബാബുക്കുട്ടി പി. കെ രഞ്ജൻ മുതലായവർ സംസാരിച്ചു.































