കുട്ടനാട്: അഖില കേരള വിശ്വകർമ മഹാസഭ സംസ്ഥാന പ്രസിഡൻറും മുൻ പി.എസ്.സി അംഗവുമായ അഡ്വ. പി.ആർ. ദേവദാസ് (68) നിര്യാതനായി. കേരള നവോഥാന സംരക്ഷണ സമിതി വൈസ് ചെയർമാനും ഹിന്ദു പാർലമെൻറ് മുൻ അധ്യക്ഷനുമായിരുന്നു.
കാൽനൂറ്റാണ്ടായി സംഘടനക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവാണ് വിട പറഞ്ഞത്. വിശ്വകർമജരുടെ ഉന്നമനത്തിനായി ഏക സംഘടന രൂപവത്കരിച്ച് ദീർഘകാലം പ്രസിഡൻറ് പദവിയിൽ തുടർന്നുവരുകയായിരുന്നു.
മൃതദേഹം ബുധനാഴ്ച രാവിലെ അമൃത ആശുപത്രിയിൽനിന്ന് വിലാപയാത്രയായി ചെങ്ങന്നൂർ സഭ ആസ്ഥാനത്തെത്തിച്ച് ഉച്ചക്ക് രണ്ടിന് പൊതുദർശനത്തിന് വെച്ചു. വൈകീട്ട് നാലിന് കുടുംബവീടായ ചമ്പക്കുളത്തേക്ക് വിലാപയാത്രയായി കൊണ്ടുപോയി. വ്യാഴാഴ്ച ഉച്ചക്ക് 12ന് കുടുംബവീടായ പൂത്തറ വീട്ടിൽ സംസ്കാരം നടത്തും
ഭാര്യ: കൊല്ലം കല്ലുംതാഴെ ശ്രീനിലയം കുടുംബാംഗം പുഷ്പലത. മക്കൾ: വൈശാഖ് ദാസ് (ഗുരുവായൂർ ദേവസ്വം ബോർഡ്), ഡോ. വിവേക് ദാസ്.






























