കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം നാളെ പ്രഖ്യാപിക്കും. ബസേലിയസ് കോളജിലെ 20 മേശകളിലായി വോട്ടെണ്ണൽ നടക്കും. 14 മേശകളിൽ വോട്ടിങ് യന്ത്രവും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റ്ൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും 8 ന് ആരംഭിക്കുന്ന വോട്ടെണ്ണൽ ഏകദേശം പത്തോടെ അവസാനിക്കുമെന്നാണു കരുതുന്നത്, നീണ്ട 53 വർഷക്കാലംഉമ്മൻചാണ്ടിയായിരുന്നു പുതുപ്പള്ളിയുടെ എംഎൽഎ അദ്ദേഹത്തിന്റെ മരണത്തോട് കൂടിയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസും. എൻ ഡി എ സ്ഥാനാർത്ഥി ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലാണ്. മത്സരിക്കുന്ന മൂവരും യുവാക്കൾ. ഉമ്മൻചാണ്ടിയുടെ ഓർമ്മകളാണ് യുഡിഎഫിന്റെ മുഖ്യപ്രചരണായുധം. എൽഡിഎഫ് ആകട്ടെ മണ്ഡലത്തിന്റെ വികസന കാര്യങ്ങൾ. 53 വർഷത്തെ പുതുപ്പള്ളിയുടെ തുടർന്നുള്ള ചരിത്രം എന്തെന്ന് നാളെ വിധിയെഴുതും. വിധിയും കാതോർത്ത് കേരളം.

































