പൊന്നാനി ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.അബ്ദുസ്സമദ് സമദാനി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എംഎല്‍എ കെപിഎ മജീദ്, കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ് മോഹന്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഷ്‌റഫ് കോക്കൂര്‍ എന്നിവര്‍ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുത്തു.
മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീര്‍ ഭരണാധികാരി കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദിന് മുമ്പാകെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
കെപിസിസി സെക്രെട്ടറി കെ. പി അബ്ദുല്‍ മജീദ്, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മഞ്ഞളാംകുഴി അലി എം എല്‍ എ എന്നിവര്‍ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുത്തു.































