കോട്ടയം: വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഏഴു വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പാലാ പൈക ഏഴാം മൈലിൽ ആളുറുമ്പ് വടക്കത്തുശേരിയിൽ അരുൺ ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്.
പാമ്പുകടിയേറ്റതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് പാലാ ജനറൽ ആശുപത്രിയിൽ ആത്മജയെ എത്തിച്ചത്. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അണലിയാണ് കടിച്ചതെന്നാണ് നിഗമനം































